ഇതിനു മുമ്പ് എഴുതിയ രണ്ടു പോസ്റ്റുകളും നിങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ച സ്ഥിതിക്ക് ഞാന്‍ ആദ്യമായി ഒരു മലയാളം കഥ എഴുതിയ സാഹചര്യത്തെ കുറിച്ച് എഴുതാം.......
ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ..കൃത്യമായി പറഞ്ഞാല്‍ 2004 ഒക്ടോബര്‍ 9 ശനിയാഴ്ച ....നാല് വര്‍ഷം കഴിഞ്ഞാല്‍ എന്‍ജിനിയര്‍ എന്ന ഡിഗ്രിയും കൂടെ തരപ്പെട്ടാല്‍ ഒരു ജോലിയും ഒപ്പിക്കാം എന്ന വ്യാമോഹവുമായി പെട്ടിയും കിടക്കയുമായി ചെങ്ങന്നൂരില്‍ കാലു കുത്തിയ ദിവസം ....ക്ലാസ്സ് തുടങ്ങുന്നത് തിങ്കളാഴ്ച ആണെങ്കിലും രണ്ടു ദിവസം മുമ്പ് തന്നെ ഞാനും പിന്നെ ഇരിങ്ങലക്കുടക്കാരന്‍ സമീറും ഹോസ്റ്റലില്‍ എത്തി...'താമര മെന്‍സ് ഹോസ്റ്റല്‍ '...ഒരു 'L -Shape' ല്‍ കിടക്കുന്ന മൂന്നു നില കെട്ടിടം..അതിനു നടുവിലായി ഒരു വലിയ മാവ്. അതില്‍ ഒരു ഊഞ്ഞാല് ....എല്ലാം കൊണ്ടും നല്ല ശാന്തസുന്ധരമായ സ്ഥലം.. ആഴ്ചയുടെ അവസാനം ആയതു കൊണ്ട് ഹോസ്റ്റലില്‍ ഒന്ന് രണ്ടു സീനിയേര്‍സ് അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ബോര് അടിയോടെ ആദ്യത്തെ ദിവസം കടന്നു പോയി...ഞായറാഴ്ച ഉച്ച കഴിഞ്ഞതോടെ ഓരോരുത്തര് ആയി എത്തിച്ചേരാന്‍ തുടങ്ങി.....പച്ചാളത്ത് നിന്നും മുന്‍ഷി, എരുമെലിക്കാരന് ക്രിസ്റ്റിന്, പാലയില്‍ നിന്നും ചെറിയാന്, കോട്ടയം എബി അങ്ങനെ കുറച്ചു പേര്....എല്ലാവരും തമ്മില്‍ പരസ്പരം പരിചയപെട്ടു കൊണ്ട് മൂന്നാം നിലയില്‍ നില്കുമ്പോള് ആണ് താഴെ പുതിയ ഒരുത്തന് വരുന്നത്....ഒരു 6 അടി ഉയരം, നല്ല വെളുത്ത നിറം , ഒരു കറുത്ത ഷര്‍ട്ടും കയ്യില്‍ ഒരു 'diplomat ' പെട്ടിയും.....തിളക്കം സിനിമയില്‍ ' ഇത് പൊളിക്കാന്‍ കുറച്ചു സമയം എടുക്കും ' എന്ന് പറഞ്ഞു കൊണ്ട് തറവാടിനെ നോക്കുന്ന ദിലീപിനെ അനുസ്മരിക്കുനത് പോലെ പുള്ളി താഴെ നിന്നും ഹോസ്റ്റല്‍ മൊത്തത്തില്‍ ഒന്ന് നോക്കി....താഴെ അച്ചായന്റെ കയ്യില്‍ പൈസ ഒക്കെ അടച്ചു പുള്ളി മുകളിലേക്ക് കയറി വന്നു......
വന്നു കയറിയ ഉടന്‍ അവിടെ കൂടി നിന്നിരുന്ന ഞങ്ങളെ എല്ലാവരേം നോക്കി ഒരു തൊലിഞ്ഞ ചിരി പാസ്സാക്കി...പിന്നെ സ്വയം പരിചയപെടുത്തി..ഞാന്‍ സിബി മാത്യു ..സ്ഥലം കൂത്താട്ടുകുളം...
(പുള്ളിയുടെ ശരിയായ പേര് 'copy right act ' പ്രകാരം അനുവാധമില്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്തത് കൊണ്ട് ...ചതിക്കാത്ത ചന്തു വില്‍ ജയസുര്യ ഉപയോഗിച്ച 'തോട്ടക്കാട്ടുകര ബസുമതി' എന്ന സാങ്കല്പിക കഥാപാത്രം പോലെ ഞാന്‍ രൂപം കൊടുത്ത ഒരു കഥാപാത്രം മാത്രം ആണ് ഈ 'കൂത്താട്ടുകുളം സിബി മാത്യു'.. ഈ പേരില്‍ ആരും ജീവിച്ചിരിപ്പില്ല എന്ന് വിശ്വസിക്കുന്നു ...). കൂടെ അവന്റെ അച്ഛന് ഉണ്ടായിരുന്നത് കൊണ്ട് അധികം ഒന്നും സംസാരിക്കാതെ അവനും അച്ഛനും കൂടെ റൂമിലേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അച്ഛന് റൂമില്‍ നിന്നും പുറത്തിറങ്ങി സിബിയോടു യാത്ര പറഞ്ഞു പോയി....ഈ പഹയനെ ഇനി ആഴ്ചയില്‍ രണ്ടു ദിവസം സഹിച്ചാല്‍ മതിയല്ലോ എന്നോര്‍ത്തായിരിക്കും..തിരിച്ചു പോവുന്ന അദ്ധേഹത്തിന്റെ കണ്ണില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തിളങ്ങി നില്ക്കുനത് കാണാമായിരുന്നു....
അച്ഛന് പിറകെ സിബിയും പുറത്തിറങ്ങി വന്നു ഞങ്ങളുടെ കൂടെ കൂടി..
'നീ എവിടാ പഠിച്ചത്?' കോട്ടയത്ത് നിന്നും തന്നെ ആയതു കൊണ്ട് ഈ ചോദ്യം ചോദിച്ചത് ചെറിയാന് ആയിരുന്നു ...
'ബാപ്പുജി സെന്‍ട്രല്‍ സ്കൂള്‍ ' അഭിമാനത്തോടു കൂടെ സിബി പറഞ്ഞു..
സ്കൂളിന്റെ പേര് കേട്ടതും ചെറിയാന്റെ മുഖത്ത് 'പുച്ഛം' ,'ആകാംഷ' ,'അതിശയം', 'ദയനീയം' എന്ന് വേണ്ട എല്ലാവിധ ഭാവങ്ങളും മിന്നിമറയുന്നത് കണ്ടപ്പോ തന്നെ ഞങ്ങള്‍ക്ക് സ്കൂളിനെ കുറിച്ചും ആളെ കുറിച്ചും ഏകദേശം ഒരു ഐഡിയ കിട്ടി....പിന്നീടങ്ങോട്ട് ഒരു 'x-മിലിട്ടറി' യുടെ വൈഭവത്തോട് കൂടെ പഴയ കഥകള്‍ പറയുന്ന സിബിയെ ആണ് കണ്ടത്..സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രിന്‍സിപലിനെ ടോയലറ്റില് ഇട്ടു പൂട്ടിയതും... അങ്ങനെ നിരവധി....അത്രക്കും സംഭവബഹുലമായ ഭൂതകാലം ഇല്ലാത്തതു കൊണ്ടാവാം എല്ലാവരും അത് ആകാംഷയോടെ കേട്ടിരുന്നു .....അങനെ സമയം ഒരു 7 :30 ആയപ്പോ എല്ലാവരും താഴെ മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ പോയി...
ഭക്ഷണം കഴിഞ്ഞു തിരിച്ചു മുകളിലേക്ക് കയറി വരികയായിരുന്ന എന്റെ മുമ്പിലേക്ക് പെട്ടന്നോരുതന് ചാടി വീണു ഭയങ്കര വെടിവെപ്പ്..അപ്രതീക്ഷിതമായി സംഭവിച്ചത് കൊണ്ട് ഞാന്‍ ഒന്ന് ഞെട്ടി..നോക്കിയപ്പോ അത് മാറ്റാരും അല്ല ..സിബി..പുള്ളി ഒരു drafter - ഉം (ഈ ഉപകരണം ആരും മറന്നു പോയിട്ടില്ല എന്ന് വിശ്വസിക്കുന്നു) എടുത്തു വഴിയെ പോവുന്നവരെ എല്ലാം വെടി കൊണ്ട പന്നിയെ പോലെ ഓടിനടന്നു വെടി വെക്കുക ആണ്...സീനിയേര്‍സ് ഒരു പണി കൊടുത്തതാണ്...സംഭവം കണ്ടപ്പോ ചിരി വന്നു എങ്കിലും ഈ ഗതി നമ്മുക്കും വരും എന്നറിയാവുന്നത് കൊണ്ട് മിണ്ടാതെ റൂമിലേക്ക് പോയി.....അങനെ ഇരിക്കുമ്പോള്‍ ആണ് താഴെ ഒരു ആള്‍കൂട്ടം കണ്ടത് ..നോക്കിയപ്പോ അത് പാച്ചിക്ക ഹോസ്റ്റലില്‍ ചേരാന്‍ വന്നതായിരുന്നു..അച്ഛന് അമ്മ അനിയന് പാച്ചിക്ക ..പിന്നെ വണ്ടിയില്‍ സ്ഥലമില്ലത്തത് കൊണ്ടാണോ അതോ വീട്ടില്‍ ഉള്ള ആളുകള്‍ തീര്‍ന്നു പോയത് കൊണ്ടാണോ എന്ന് അറിയില്ല വേറെ ആരും കൂടെ വന്നിട്ടില്ല...അന്ന് എന്തായാലും റാഗിംഗ് പ്രതീക്ഷിച്ചിരുന്നു എങ്കിലും കാര്യമായി ഒന്നും നടനില്ല....
അങ്ങനെ ആ ദിവസം എത്തിച്ചേര്‍ന്നു...ഒക്ടോബര്‍ 11 ..എല്ലാവരും കുളിച്ചു കുട്ടപ്പനായി കോളേജില്‍ പോയി..വയ്കുന്നേരം എല്ലാരും കോളേജ് വിട്ടു നേരെ ഹോസ്റ്റലില്‍ എത്തി...സീനിയേര്‍സ് എല്ലാവരും നമ്മളെ 'നിന്നെ രാത്രി എടുത്തോളാം ' എന്ന ഭാവത്തില്‍ നോട്ടം പാസ്സാക്കി കടന്നു പോയി...രാത്രി ആവേണ്ടി വന്നില്ല ഒരു സീനിയര്‍ എന്നെ വിളിച്ചു കൊണ്ട് പോയി
'cec -salute ' (ഇതൊന്നും ഭാവിയില്‍ അന്യം നിന്നു പോവില്ല എന്ന് വിശ്വസിക്കാം ) പഠിപിച്ചു തന്നു..കൂടെ ഒരു നിര്‍ദേശവും തന്നു ..ജുനിയെര്സ് എല്ലാവരും രാത്രി ആവുമ്പോഴേക്കും ഇത് പഠിക്കണം ... ഞാന്‍ പോയി എല്ലാവരെയും സംഭവം കാണിച്ചു കൊടുത്തു...സംഭവം വളരെ കോമഡി ആണേലും എല്ലാവരും ആത്മാര്‍ഥതയോടെ അത് പഠിച്ചു വെച്ച്..എന്തായാലും അന്ന് മുതല്‍ ഓരോരുത്തരായും കൂട്ടമായും വിളിച്ചു സീനിയേര്‍സ് റാഗിംഗ് തന്നു.... അങ്ങനെ ഒരു ഒന്നര ആഴ്ച കഴിഞ്ഞു കാണും...ഒരു ദിവസം സീനിയേര്‍സ് എല്ലാവര്ക്കും കൂടെ ഒരു പണിയും അതിനു രണ്ടു ദിവസത്തെ സമയവും തന്നു...പണി ഇതാണ്..എല്ലാവരും മലയാളത്തില്‍ ഒരു കഥ എഴുതണം..സാധരണ ഒരു കഥ എഴുതിയാല്‍ പോര.സംഗതി A ആയിരിക്കണം..
ഞാന്‍ ഉള്‍പെടെ എല്ലാവരും റൂമില്‍ പോയി ബുക്കില്‍ നിന്നും ഒരു പേജും കീറിയെടുത്തു എഴുതാന്‍ തുടങ്ങി...' we must suppress it' എന്ന് മോഹന്‍ലാല്‍ പറഞ്ഞ പോലെ എല്ലാവരെയും ഒന്ന് 'suppress'ണം എന്ന് മനസ്സില്‍ ഉറപിച്ചു സിബി താഴെ പോയി ഒരു A4 sheetum വാങ്ങി കഥയെഴുത്ത് തുടങ്ങി. സംഗതി A ആയതു കൊണ്ട് കഥക്ക് വേണ്ടി ഒരു 'thread' കിട്ടാന്‍ ആര്‍ക്കും ബുദ്ധിമുട്ടേണ്ടി വന്നില്ല...സകല മുത്തുച്ചിപ്പി ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ഞാനും ഒരു കഥയെഴുതി...
അങ്ങനെ എല്ലാവരുടെ കഥയും കൂടെ ഒരുമിച്ചു പാച്ചിക്ക സീനിയെര്സിനു കൈമാറി..കുറച്ചു കഴിഞ്ഞപ്പോ ജൂനിയേര്‍സ് ആയ ഞങ്ങളെ എല്ലാവരെയും ഒരു റൂമിലേക്ക് വിളിപ്പിച്ചു..അവര്‍ ഓരോ കഥകള്‍ എടുത്തു വായന തുടങ്ങി..എല്ലാവരും അവര്‍ എഴുതിയ കഥ സീനിയെര്സിനു ഇഷ്ടപെടുമോ എന്ന് ആകാംഷയോടെ നോക്കി നില്ക്കുക്ക ആണ്. കൂട്ടത്തില്‍ ഞാനും ....
'vulgur' ആയിട്ട് ഒന്നും തന്നെ ഞാന്‍ എഴുതിയിട്ടില്ല എങ്കിലും വായനക്കാരെ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ആണ് ഞാന്‍ കഥ അവസാനിപ്പിച്ചത്....എന്തായാലും ഞാന്‍ എഴുതിയത് സീനിയെര്സിനു ഇഷ്ടപ്പെട്ടു..എത്രയും പെട്ടന്ന് അതിന്റെ ബാക്കി എഴുതാന്‍ എന്നോട് പറഞ്ഞു ...അങ്ങനെ ഓരോ കഥയും വായിച്ചു ഒടുവില്‍ അവര്‍ ആ A4 ഷീറ്റില്‍ രചിച്ച മഹാ കാവ്യത്തില്‍ എത്തി ...ആദ്യം വായിച്ച പുള്ളി 'എന്റമ്മോ' എന്ന് പറഞ്ഞു അത് അടുത്ത ആള്‍ക്ക് കൈമാറി..അവിടെയും ഇത് തന്നെ ആയിരുന്നു സ്ഥിതി..അആര്ക്കും അത് മുഴുവനും വായിക്കാന്‍ പറ്റിയില്ല..എല്ലാവരും അത് നീ വായിക്കു എന്ന് പറഞ്ഞു കൈമാറി കൊണ്ടിരുന്നു..ഇതെല്ലം കണ്ടു കൊണ്ട് ഈ കഥയുടെ ഉടമസ്ഥന് ആയ സിബി ഒരു മൂലയില്‍ നില്‍ക്കുകയാണ്....ഒടുവില്‍ ഒരു സീനിയര്‍ തോല്‍വി സമ്മതിച്ചു കൊണ്ട് ആ കഥ സിബിക്ക് തന്നെ കൊടുത്തു...എന്നിട്ട് ഇത് നീ തന്നെ വായിച്ചു കേള്പിക്ക് എന്നായി ...
സിബി പതുക്കെ പേപ്പര്‍ കയ്യിലെടുത്തു..എന്നിട് ശബ്ദം ശേരിയാകാന് ഒരു ചെറിയ ഒരു ചുമയും പാസ്സാക്കി ..പിന്നെ അഭിമാനത്തോടു കൂടെ തന്റെ കലാസ്രിഷ്ടി മറ്റുള്ളവര്‍ക്ക് വായിച്ചു കേള്‍പ്പിക്കാന്‍ തുടങ്ങി ...
കഥ ഇങ്ങനെ ..
" വര്ക്കിച്ചന് അയാളുടെ നാട്ടിലെ ഒരു പണക്കാരന് ആണ്..അന്നും പതിവ് പോലെ വര്ക്കിച്ചന് രണ്ടു സ്മാള്‍ അടിച്ചു .എന്നിട്ട് വര്ക്കിച്ചന് തന്റെ വെപ്പാട്ടികളുമായി സ്വിമ്മിംഗ് പൂളിലേക്ക് പോയി..വര്ക്കിച്ചന് പതുക്കെ..#$% @#$ #$#% #$%$% @#$@#$ %#$% #$%#$6 @#$$ ^%^ %$$%^ @#$@ @#$ @$@#$@ @#$@#$ #$@$@#$^#%$% @$@#$ $%#$%#$@ %@#$%#$ %$%$% %$%#$% @#$@# @#$@# ^&^@ !@#@ $%^$%# @#$@# ......"
പിന്നീടങ്ങോട്ട് 'ക'കാരവും 'മ'കാരവും 'പ'കാരവും എന്ന് വേണ്ട എല്ലാ വിധ കാരങ്ങളും ചേര്‍ത്ത് ഒരു മഹാകാവ്യം .....ഈ വിഷയത്തില്‍ പൊതുവിജ്ഞാനം കുറവായ പലരും ..' ഈശ്വര ഇങ്ങനെയും ഉണ്ടോ ' എന്ന് ആലോചിച്ചു പോയി..
കഥ വായിച്ചു കഴിഞ്ഞ സിബി പതിയെ മുഖമുയര്‍ത്തി എല്ലാവരെയും നോക്കി. ആ മുഖത്ത് ഒരു ലോട്ടറി അടിച്ചവന്റെ സന്തോഷം.. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല ..എല്ലാവരുടെയും മുഖത്ത് ഒരു മ്ലാനത..
ഒരു സീനിയര്‍ ആ പേപ്പര്‍ തിരിച്ചു വാങ്ങിച്ചു ഒന്ന് തിരിച്ചും മറച്ചും നോക്കി....ഇത്രക്കും എഴുതിയിട്ടും നിനക്ക് കഥക്ക് ഒരു പേര് ഇടാന്‍ പറ്റിയല്ലേ എന്ന ചോദ്യവും...
തന്റെ ഭാഗത്ത് നിന്നും ഒരു വീഴ്ച പറ്റിപ്പോയി എന്ന് മനസിലാക്കിയ സിബി ഉടന്‍ തന്നെ 'അയ്യോ ചേട്ടാ സോറി..പെട്ടന്ന് എഴുതിയപ്പോ മറന്നുപോയതാ .ഇപ്പൊ എഴുതി തരാം' എന്ന് പറഞ്ഞു പേപ്പര്‍ തിരിച്ചു വാങ്ങി...
എന്നിട്ട് ഒന്നും ആലോചിക്കാതെ പേപ്പര്‍ എടുത്തു ചുമരില്‍ ചേര്‍ത്ത് പിടിച്ചു വെണ്ടയ്ക്ക അക്ഷരത്തില്‍ ഇതും കൂടെ ചേര്‍ത്തു.." വര്‍ക്കിച്ചനും വെപ്പാട്ടികളും "..
----------------------------------------------------------------------------------------------------------------------------
" വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക്... സിബി മാത്യു എന്ന പേരില്‍ ഒരാള്‍ ശെരിക്കും ജര്‍മ്മനിയില്‍ ജീവിച്ചിരിപ്പുണ്ടെന്നും മാത്രമല്ല പുള്ളി നേരിട്ട് എന്നെ മെയില്‍ അയച്ചു ബന്ധപെടുകയും പേര് മാറ്റണം എന്ന് ആവശ്യപെടുകയും ചെയ്ത സ്ഥിതിക്ക് സിബി മാത്യു എന്നതിന് പകരം വല്ല വിക്രമാനോ മുത്തുവോ അങ്ങനെ എന്തെങ്കിലും ഒരു പേര് വെച്ച് ഈ കഥ ഒന്ന് കൂടെ വായിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.."
ഈയുള്ളവന്റെ പോസ്റ്റുകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ എന്തെങ്കിലും സാദ്രിശ്യം തോന്നിയാല്‍ അത് തികച്ചും മനപ്പൂര്‍വം മാത്രം...
Tuesday, August 10, 2010
Saturday, August 7, 2010
സരസ്വതി ദേവി കാമരൂപിണി......
നാല് വര്‍ഷത്തെ കോളേജ് ജീവിതത്തിലെ അവസാന വര്‍ഷത്തില്‍ കൃത്യനിഷ്ടയോടെ ചെയ്തു കൊണ്ടിരുന്ന ഒരു കാര്യം എന്താണെന്ന് ചോദിച്ചാല്‍ അതിനു ഒരു ഉത്തരരമേ ഒള്ളു...എന്നും വൈകീട്ടുള്ള കാല്പന്തു കളി ......അത് ഇപ്പൊ ക്ലാസ്സ് ഉള്ള ദിവസം ആയാലും ഇല്ലാത്ത ദിവസം ആയാലും , സ്റ്റഡി ലീവ് ആയാലും എന്തിനേറെ പറയുന്നു univesity examinte രണ്ടു ദിവസം മുമ്പ് ആയാല്‍ പോലും കളിക്ക് ഒരു മുടക്കവും വരുത്താറില്ല.....
S7 പരീക്ഷകള്‍ തുടങ്ങിയിരുന്നു,,,,, ഒന്നോ രണ്ടോ എണ്ണം കഴിഞ്ഞു എന്ന് തോന്നുന്നു..ഇനി അടുത്ത പരീക്ഷക്ക് രണ്ടു ദിവസത്തെ ഗാപ് ഉണ്ട് . അങ്ങനെ അതിലെ ആദ്യത്തെ ദിവസം വന്നെത്തി...രാവിലെ എണിറ്റു പഠിച്ചാല്‍ അത് എളുപ്പം തലയില്‍ കേറും എന്ന് ഏതോ ഒരുവന് പറഞ്ഞു കേട്ടിട്ടുള്ളത് കൊണ്ട് രാവിലെ 5 മണിക്ക് അടിക്കാന്‍ തക്ക പാകത്തില്‍ മൊബൈലില്‍ അലാറം വെച്ചാണ് കിടന്നുറങ്ങിയത് . .....അന്ന് രാവിലെ ൫ മണിക്ക് അലാറം അടിച്ചോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല...എന്തായാലും പുല്രച്ചേ 9 :30 തന്നെ ഞാന്‍ ഉറക്കം കഴിഞ്ഞു എഴുന്നേട് ......ആദ്യം തന്നെ സിഗരട്ട് പാക്കറ്റ് തപ്പിയെടുത്തു തുറന്ന് നോക്കി......പൊടി പോലും ഇല്ല കണ്ടുപിടിക്കാന്‍ എന്ന് പറഞ്ഞപോലെ അതില്‍ ആകെ ഉണ്ടായിരുന്ന ഒരെണ്ണം ഇന്നലെ രാത്രി ഏതോ ഒരു തെണ്ടി അടിച്ചു മാറ്റിയിരുന്നു......പിന്നെ എഇവ്ടെ നിന്നോ ഒരു സിഗേരെട്ടെ ഒപ്പിചു ബാത്രൂമില്‍ കയറി...ഒന്ന് ,രണ്ടു, പല്ലുതേപ് ,കുളി അങ്ങനെ എല്ലാവിധ പരിപാടികളും ആ ഒറ്റ പോക്കില്‍ തന്നെ നടത്തി തിരിച്ചു വന്നു.....പിന്നെ നേരെ നിളയിലേക്ക് വെച്ച് പിടിച്ചു..അവിടെ നിന്നും സ്ഥിരം ഇടലി വട ചായ അടിച്ചു കഴിഞ്ഞപ്പോഴേക്കും സമയം 11 കഴിഞ്ഞു....
നിളയിലെ ഇടലിയുടെ കുഴപ്പം കൊണ്ടാന്നോ എന്ന് അറിയില്ല കഴിച്ചു കഴിഞ്ഞപ്പോ മുതല്‍ ANN( Artificial Neural Networks ) ഫുള്‍ പഠിച്ചു പരീക്ഷ തട്കര്ക്കണം എന്നൊരു ആഗ്രഹം...പിന്നെ ചിന്തിച്ചില്ല നേരേ വെച്ച് പിടിച്ചു MH- ഇലോട്ടു ..ചെന്ന് കയറിയത് ഒരു ANN സിംഹത്തിന്റെ മടയില്‍..usthadh പഴം ബോണ്ട ഖാന് ...മൂപര് ഫുള്‍ ബിസി ആണ്.. എന്താ സംഭവം..MH-il ANN കുറച്ചെങ്കിലും അരിയാവുന്നധ് അവന് മാത്രമാണ്.മാത്രമല്ല എല്ലാ സെമെസ്റെരും ഫുള്‍പാസ് ആണ് ...അധ് കൊണ്ട് എല്ലാവരെയും പടിപിച്ചു കൊടുക്കേണ്ട ചുമതല അവന്റെ ആണ്...ചെന്ന് കയറിയ ഉടനെ ഞാന്‍ ആവശ്യം അറിയിച്ചു..എന്താ..ANN അഞ്ചു modulum പറഞ്ഞു തരണം എന്ന്.....ഗ്രഹണി പിള്ളേര് ചക്ക കൂട്ടാന്‍ കണ്ട പോലെ ബോണ്ടയുടെ ചുറ്റും കൂടി നിന്ന മുതുകുളം ടി.വി യും പാചിക്കയും എന്നെ ഒന്ന് നോക്കി... ആ നോടത്തില്‍ തന്നെ എനിക്ക് കാര്യം പിടി കിട്ടി.. അവരുടെ ഊഴം കഴിഞ്ഞേ എനിക്ക് ചാന്‍സ് ഉള്ളു എന്ന്...എല്ലാവര്ക്കും പറഞ്ഞു തരാന്‍ നിന്നാല്‍ തനിക്കു സ്വയം പഠിക്കാന്‍ എവിടെ സമയം എന്ന ദയനീയ ഭാവം മുഖത്ത് കാണിക്കുനുന്ടെകിലും എല്ലാവര്ക്കും ഞാന്‍ തന്നെ വേണമല്ലോ എന്ന അഹങ്കാരം ബോണ്ടയുടെ ഉള്ളില്‍ കൈകൊട്ടി ചിരിക്കുനത് എനിക്ക് കാണാമായിരുന്നു......ആവശ്യക്കാരന് ഔചിത്യം പാടില്ല എന്നല്ലേ ...അത് കൊണ്ട് ഞാന്‍ വെയിറ്റ് ചെയ്യാന്‍ തന്നെ തീരുമാനിച്ചു.....
എന്തായാലും കുറച്ചു സമയം വെറുതെ ഇരിക്കണ്ടേ.. അത് വെറുതെ പാഴാക്കി കളയണ്ട എന്ന് മനസ്സില്‍ ഉറപിച്ചു തല ചായ്ക്കാന്‍ ഒരു ഇടതിനായി ഞാന്‍ ചുറ്റും ഒന്ന് നോക്കി....ബോണ്ടയുടെ കട്ടിലില്‍ നമ്മുടെ മുതുകുളം അവന്റെ ഉണ്ണിക്കുട്ടന് കുറച്ചു പുറംലോകം കാണട്ടെ എന്ന് കരുതിയിട്ടാവണം മുണ്ടും മടക്കി കുത്തി കാലും പൊക്കി ഇരുപ്പാണ്..അത് കൊണ്ട് അവിടെ കിടക്കാന്‍ എനിക്ക് ദൈര്യം വന്നില്ല...രണ്ടാമത്തെ കട്ടിളിളിലെ കാഴ്ച അതിമനോഹരം തന്നെ ആണ്...ശവപെട്ടിയില് കിടക്കുന്ന ശവത്തിനെ പോലെ മലര്‍ന്നു കിടന്നു പുതച്ചു മൂടി പുതപ്പിന് മുകളിലൂടെ ഇരു കയ്യും കോര്‍ത്ത് പിടിച്ചു നെഞ്ചിനു മുകളില്‍ ആയി സ്ഥാനം ഉറപിച്ചു സുഘമായി ഉറങ്ങുകയാണ് നമ്മുടെ ടോണിക്കുട്ടന്... അവന്റെ സൈഡില്‍ കുറച്ചു സ്ഥലം ഉണ്ട്...എന്നെ പോലെ സാമാന്യം തടിയനായ ഒരാള്‍ക്ക് ഉറങ്ങാന്‍ ഉള്ള സ്ഥലം ഇല്ലെങ്കിലും തല്കാലത്തേക്ക് ഇതില്‍ തുടങ്ങി ഭാവിയില്‍ സാമ്രാജ്യം കെട്ടിപടുക്കാം എന്ന ധാരണയോടെ ഞാന്‍ അവിടെ ഞെങ്ങി ഞെരുങ്ങി കിടന്നു.... ഉറക്കത്തിന്റെ അസുഖം ഉള്ളധുകൊണ്ടായിരിക്കണം കിടന്ന പാടെ ഞാന്‍ സ്വര്‍ഗലോകത്തില്‍ എത്തി...ഇടയ്ക്കു ഉറക്കത്തില്‍ നിന്നും പെടിപിച്ചു ഉണര്‍ത്താന്‍ സാത്താന് ANN എക്ഷമിന്ടെ രൂപത്തില്‍ വന്നു ശ്രമിച്ചു എങ്കിലും ഇന്ന് രണ്ടു module ബാക്കി മൂനെണ്ണം നാളെ എന്ന stratergy മനസില്‍ ഉള്ള എന്നെ തോല്പിക്കാന് കഴിഞ്ഞില്ല ....
പിന്നീടെപ്പോഴോ സ്ഥലകാലബോധം വീണ്ടെടുത്ത ഞാന്‍ കാണുന്നത് ദൂരദര്‍ശനില്‍ പണ്ട് കാണിച്ചിരുന്ന ഓം നമശിവായ സീരിയലില്‍ പാറപുറത്ത് ഇരുന്നു മന്ത്രം ഉരുവിടുന്ന ശിവനെ പോലെ നമ്മുടെ ബോണ്ട തോര്‍ത്തുമുണ്ടും എടുത്തു കട്ടിലില്‍ കയറി കണ്ണടച്ച് ഇരുന്നു ചമ്രംപടിഞ്ഞിരിക്കുന്നതാണ്....കൂടെ കൂടെ എന്തോ മന്ത്രവും ഉരുവിടുന്നുണ്ട്...ഉറക്കച്ചടവില്‍ ആയത് കൊണ്ട് മുഴുവന്‍ മനസിലായില്ല എങ്കിലും മന്ത്രത്തിന്റെ കുറച്ചൊക്കെ എനിക്ക് മനസില്ലായി ....." സരസ്വതി ദേവി കാമരൂപിണി ..........നമോസ്തുതേ " അങ്ങനെ എന്തോ ആയിരുന്നു......ഞാന്‍ ഒന്നും മിണ്ടാതെ അധ് ശ്രദ്ധിച്ചു ഇരുന്നു......അപ്പോഴേക്കും ടോണിക്കുട്ടന് ബാത്രൂമില്‍ നിന്നും ഇറങ്ങി വന്നു..ഡോര്‍ തുറക്കുന്ന ശബ്ദം കേട്ടിടാവണം പൂരപറമ്പില്‍ ഗാനമേളക്ക് സ്റ്റേജിന്റെ കര്ട്ടന് പോക്കുന്ന പോലെ ബോണ്ട തന്റെ കണ്ണുകള്‍ തുറന്നു....കണ്ണ് തുറന്ന ബോണ്ട കാണുന്നത് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആര്‍ത്തലച്ചു ( സ്ലോ മോഷനില്‍ ) ചിരിക്കുന്ന ടോണിയെ ആണ് കണ്ടത് ...... ഒന്നുമറിയാത്ത ഒരു കാര്യത്തെ കുറിച്ച് ഒരാളെ കളിയാക്കുനത് ശെരിയല്ല എന്ന തോന്നല്‍ ഉള്ളതുകൊണ്ടാവാം ഞാന്‍ ആ മന്ത്രത്തെ കുറിച്ചും അത് എന്തിനാണെന്നും ബോണ്ടയുടെ അടുത്ത് ചോദിച്ചു.. യാതൊരു നിസ്സംഗതയും കൂടാതെ അവന കാര്യം വിവരിച്ചു തന്നു...സംഭവം ഇങ്ങനെ ...സരസ്വതി എന്ന് പറയുന്നത് വിദ്യയുടെ ദേവി ആണെന്നും പഠിക്കുന്നതിനു മുമ്പും ശേഷവും ഈ മന്ത്രം പത്തു പ്രാവശ്യം ചൊല്ലിയാല്‍ പഠിക്കുന്ന കാര്യം എളുപ്പത്തില്‍ മനസിലാവും മാത്രമല്ല പരീക്ഷയുടെ സമയത്ത് ഓര്‍ത്തിരിക്കുകയും ചെയ്യും.........ഇത്രയും ആയപ്പോ ദൈവ വിശ്വാസിയല്ലാത്ത ഞാനും സത്യക്രിസ്ത്യാനി എന്ന് അവകാശപെടുന്നുന്ടെകിലും സ്വന്തം മാമോദിസ ചടങ്ങിനല്ലാതെ പള്ളിയില്‍ പോയിട്ടില്ലാത്ത ടോണിയും കൂടെ ബോണ്ടയെ അന്ധവിശ്വാസത്തിന്റെ പേരും പറഞ്ഞു കളിയാക്കല്‍ തുടങ്ങി ....പുള്ളി കുറെ ന്യായങ്ങള്‍ പറഞ്ഞു പിടിച്ചു നില്കാന് ശ്രമിച്ചു എങ്കിലും അതൊന്നും ഫലവത്തായില്ല....ഒടുവില്‍ സഹികെട്ട് പുള്ളി കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു...സംഭവം കയ്യാങ്കളിയിലെക് നീങ്ങുകയാണ് എന്ന തോന്നല്‍ മനസ്സില്‍ ഉടലെടുത്തത് കൊണ്ടാവാം ഞാന്‍ പതുക്കെ പുറകിലേക്ക് വലിഞ്ഞു. കുറച്ചു കരാട്ടെയും കുന്ഫുവുമൊക്കെ വശമുള്ളത് കൊണ്ട് ടോണിക്കുട്ടന് എന്തിനും തയ്യാറായി നിന്നനില്‍പ്പില്‍ തന്നെ നിന്നു..ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കൊണ്ട് പുള്ളി ഒരു കാച്ചങ്ങു കാച്ചി...." നീ എത്ര പഠിച്ചിട്ടും കാര്യമില്ല..പരീക്ഷ വരുമ്പോള്‍ എല്ലാം മറന്നു പോകും..അങനെ നിങ്ങള്‍ പരീക്ഷക്ക് തോല്‍ക്കും നോക്കിക്കോ..സരസ്വതി ദേവിയോടാ നിന്റെ കളി....." ഇത് കേട്ടതും എന്റെ ഉള്ളൊന്നു കാളി...കാര്യം ഇതിലൊന്നും വിശ്വാസമില്ല എങ്കിലും അപ്പോഴത്തെ സാഹചര്യം വെച്ച് നോക്കിയപ്പോ പരീക്ഷ തോല്കാന് ഉള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്..അതിന്റെ കൂടെ ഈ ശാപം കൂടെ ആയാലോ..ഇല്ല വിട്ടുകൊടുക്കാന്‍ മനസില്ല.."എന്ന നമുക്ക് കാണാം എന്നൊരു ഡയലോഗും കാച്ചി ഞാന്‍ പതുക്കെ ബുക്ക് എടുക്കാന്‍ വേണ്ടി നോക്കി..ഇല്ല..ബുക്ക് കാണുന്നില്ല !!..അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത് ...ബോണ്ട ശപഥം മുഴുമിപ്പികുന്നതിനു മുമ്പ് തന്നെ ടോണികുട്ടന്‍ കയ്യില്‍ കിട്ടിയ എന്റെ ബുക്ക് എടുത്തു പഠിത്തം തുടങ്ങിയിരുന്നു.....
പഠിക്കാന്‍ തീരുമാനിച്ചു എന്ന ഒറ്റ കാര്യം കൊണ്ട് പരീക്ഷ പാസ്സാവില്ല..അധിനു മിനിമം സിലബസ്സെങ്കിലും അറിയണം. ഞാന്‍ പതുക്കെ ബോണ്ടയുടെ അടുത്ത് ചെന്നിരുന്നു..പിന്നെ ഫസ്റ്റ് module പറഞ്ഞു തരണം എന്ന ദയനീയമായ ഒരു അപേക്ഷയും..കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും മറ്റുള്ളവരെ സഹായിക്കുനതില് യാതൊരു വിമുഘതയും കാണിക്കാത്ത ബോണ്ട എല്ലാം വിശദമായി തന്നെ പറഞ്ഞു തന്നു...ഓരോ കാര്യവും പറഞ്ഞു തരുമ്പോള്‍ അതുവരെ നിലം പറ്റി കിടന്നിരുന്ന എന്റെ ആത്മവിശ്വാസം പതിയെ ഉയര്‍ന്നു വരാന്‍ തുടങ്ങി....അങ്ങനെ ബോണ്ട ഫസ്റ്റ് module പറഞ്ഞു തീര്‍ത്തു ..എന്നാല്‍ ഇനി അത് ശെരിക്കും പഠിച്ചിട്ടാവം അടുത്തത് എന്ന് വിചാരിച്ചു ഞാന്‍ പഠിത്തം തുടര്‍ന്ന്....
അപ്പോഴാണ് സ്വന്തം ട്രെയ്ഡ്മാര്‍ക്ക് ചിരിയും കൂടെ രണ്ടു തെറിയും പാസ്സാകി നമ്മുടെ ഗൂര്‍ക്കയുടെ വരവ്.....വന്ന ഉടനെ ഒരു ചോദ്യം .. "എത്ര module ആയി??"
ഒന്നും ആയിട്ടില്ല ..ഇപ്പൊ തുടങ്ങിയെ ഉള്ളു എന്ന മറുപടി കേട്ടപ്പോ പുള്ളിക്ക് സമാധാനം ആയി...അവിടെ റൂമില്‍ ഇരുന്ന ഒരു കത്തി എടുത്തു പുള്ളി വാതിലിനെ ലക്ഷ്യം വെച്ച് ഒരേറു.....അത് കൃത്യം വാതില്‍ കുത്തിയിരുന്നു....." വാഹ്...അടിപൊളി ...ടോണിക്കുട്ടന്റെ കമന്റ് ".. ഗൂര്‍ക്ക കത്തി വലിച്ചൂരി വീണ്ടും ഒന്നൂടെ എറിഞ്ഞു ....വീണ്ടും അത് കുത്തി തറച്ചു തന്നെ ഇരുന്നു.... ഇനി എങ്ങനെ ഏറിഞ്ഞാലും കുത്തിയിരിക്കും എന്ന് ഉറപ്പു വന്നത് കൊണ്ടാവാം വീണ്ടും എറിയുന്നതിന് മുമ്പ് പുള്ളി ഒരു ഡയലോഗ് കൂടെ എറിഞ്ഞു "ഇത് കുത്തിയിരുന്നാല്‍ ഞാന്‍ ANN പാസ്സാവും ". അത്ഭുതം എന്ന് പറയട്ടെ അധ് വീണ്ടും കുത്തി തന്നെ ഇരുന്നു...കത്തി ഏറില്‍ പ്രാഗത്ഭ്യം തെളിയിച്ചതിന്റെ ചാരിതാര്ത്യവും കൂടെ ANN പാസ്സവുമല്ലോ എന്ന കാര്യം കൂടെ ഓര്‍ത്തപ്പോള്‍ പുള്ളി ഏറുനിര്ത്തി ...ഞാന്‍ പതുക്കെ ബുക്ക് മടക്കി കത്തി കയ്യിലെടുത്തു രണ്ടു തവണ ഏറിഞ്ഞു നോക്കി..ഇല്ല ഒരു രക്ഷയും ഇല്ല..ഞാന്‍ എറിഞ്ഞാല്‍ കുത്തിയിരിക്കില്ല എന്ന ബോധ്യം വന്നത് കൊണ്ട് " ഇത് കുത്തിയിരുന്നില്ലെങ്കില്‍ ഞാന്‍ ANN പാസ് ആവും" എന്ന് പറഞ്ഞു ഞാന്‍ വീണ്ടു എറിഞ്ഞു.....യാഹുധാ... കത്തി കൃത്യം വാതിലിന്റെ നടുവില്‍ കുത്തിയിരുന്നു...."അളിയാ ഞാന്‍ പാസ് ആയി ..നീ പൊട്ടി ".. ഗൂര്‍ക്കയുടെ കമന്റ്
ഇടിവെട്ടേറ്റവനെ ജഗദീഷ് രാജ് കടിച്ചു എന്ന് പറഞ്ഞ അവസ്ഥയായി എന്റത്.....ബോണ്ടയുടെ ശാപവും കൂടെ ഈ കത്തിയെറിലെ തിരിച്ചടിയും....നേരത്തെ ഉയര്‍ന്നുവന്ന എന്ന്റെ ആത്മവിശ്വാസം വെട്ടിയിട്ട ചക്ക പോലെ സ്രര്ര് എന്നും പറഞ്ഞു താഴേക്കു പോയി...
എല്ലാരും റൂമില്‍ നിന്നും പോയപ്പോ വീണ്ടും പഠിത്തം തുടങ്ങി ..അങ്ങനെ ഒരു വിധം ഫസ്റ്റ് module ഒരു കരയ്ക്ക് എത്തിച്ചു..ബോണ്ട സെക്കന്റ് module പറഞ്ഞു തരാന്‍ തുടങ്ങി.....അപ്പോഴാണ് ഗൂര്‍ക്ക കയറിവന്നത് ...കൂടെ ഒരു ചോദ്യവും .." ഇന്നെന്താ കളിയ്ക്കാന്‍ പോവുന്നില്ലേ ?" .."അതിനു വേറെ ആരെങ്കിലും കളിയ്ക്കാന്‍ ഉണ്ടോ ? " ഞാന്‍ തിരിച്ചു ചോദിച്ചു...ചോദ്യം മുഴുമിപ്പികുന്നതിനു മുമ്പ് തന്നെ ഇത് വരെ അലക്കിയിടില്ലാത്ത നീല ജേഴ്സിയും കറുത്ത ഷോര്‍ട്ട്സും ഇട്ടു ഫുള്‍ സെറ്റപ്പ് ആയി മുന്‍ഷി എത്തി...ഞാന്‍ സമയം നോക്കി ..നാലര.. എന്തായാലും ഇനി രാത്രി ആവുന്നധുവരെ ഇവിടെ ഇരുന്നു പഠിക്കില്ല..എന്ന പിന്നെ കളിയ്ക്കാന്‍ പോയേക്കാം..ഞാന്‍ ബുക്ക് മടക്കി ബൂട്സും ഷോര്‍ട്ട്സും എടുത്തിട്ട്..അപ്പോഴാണ് അടുത്ത പ്രശ്നം കളിയ്ക്കാന്‍ ചാണ്ടിയും മുന്‍ഷിയും ഗൂര്‍ക്കയും ഞാനും അടക്കം ആകെ നാല് പേരെ ഒള്ളു....ഒരു രണ്ടു പേര് കൂടെ ഉണ്ടെങ്കില്‍ ഗോളി ഇല്ലാതെ ഒരു ടീമില്‍ മൂന്നു പേരെ വെച്ച് കളിക്കാം ....സാധാരണ ദിവസങ്ങളില്‍ കളിയ്ക്കാന്‍ വരാറില്ല എങ്കിലും ഇത് പോലുള്ള അവസരങ്ങളില്‍ ഞങ്ങളുടെ രക്ഷക്ക് എത്താറുള്ള ടോണിയെ നിര്‍ബന്ധിച്ചു കൂടെ കൂടി..ഇനിയും ഒരാള്‍ കൂടെ വേണം..അതിനു ഒന്നും ആലോചിക്കേണ്ടി വന്നില്ല..ഇട്ടിച്ചനെ മൊബൈലില്‍ വിളിച്ചു കാര്യം പറഞ്ഞു...മുതുകുളം ടി വിയുടെ ബൂടും എടുത്തു ഗ്രൌണ്ടിലേക്ക് വാ ഞാന്‍ നേരെ ഗ്രൌണ്ടിലേക്ക് വരാം എന്ന് ഇട്ടിച്ചന് പറഞ്ഞപ്പോ എല്ലാര്ക്കും കുറച്ചു സമാധാനം ആയി..
പത്തു മിനിട്ട് കഴിഞ്ഞപ്പോ ഇട്ടിച്ചന് എത്തി ...മൂന്നു പേരെ വെച്ച് ടീം ഇട്ടു ഞങ്ങള്‍ കളി തുടങ്ങി..ചെറിയ ഗ്രൌണ്ട് ആയതു മൂന്നു പേരെ വെച്ച് കളിയ്ക്കാന്‍ നല്ല രസമായിരുന്നു..എല്ലാവര്ക്കും അവരുടെ വക ട്രിക്ക്സ് കാണിക്കാന്‍ ഉള്ള സ്ഥലവും സമയവും ഉണ്ടായിരുന്നു......കൂട്ടത്തില്‍ നന്നായി കളിയറിയുന്ന ഒരെയോരുതന് മുന്‍ഷി ആണ്...ഷൈന്‍ ചെയ്യാന്‍ കിട്ടിയ ചാന്‍സ് പാഴാക്കാതെ പുള്ളി തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിക്കുകയാണ്....അങ്ങനെ തൊടുത്ത ഒരു ഷോട്ട് നേരെ ചെന്ന് വീണത് അടുത്തുള്ള പൊന്തക്കാട്ടില്‍ ആണ്..പന്ത് പോയ ഉടനെ ഇട്ടിച്ചന് പന്ത് എടുക്കാന്‍ വേണ്ടി ഓടി.....കാര്യം മറ്റൊന്നുംമല്ല ആ കാടിന്റെ അപ്പുറത്താണ് ചെങ്ങന്നൂരില്‍ TTC യ്ക്ക് പഠിക്കുന്ന കുറെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍...ചെങ്ങന്നൂരില്‍ പൊതുവേ ചൂട് കൂടിയ സ്ഥലം ആയത്കൊണ്ടാവനം അവരുടെ റൂമിന്റെ ജനലുകള്‍ മിക്കപ്പോഴും തുറന്നു കിടക്കും ....അപ്പൊ പിന്നെ അങ്കവും കാണാം താളിയും ഒടിക്കാം എന്ന് കരുതിയാവും ഇട്ടിച്ചന് ആദ്യമേ ഓടിയത്....ദര്ശനേ പുണ്യം സ്പര്‍ശനേ പാപം എന്നാണല്ലോ .... അവരുടെ റൂമിലേക്ക് നോക്കി കൊണ്ട് പന്ത് എടുക്കുനതിനിടയില് തന്റെ കാലില്‍ എന്തോ കടിച്ചത് പുള്ളി അറിഞ്ഞില്ല...പന്ത് തിരിച്ചു കിട്ടി ഞങ്ങള്‍ വീണ്ടും കളി തുടര്‍ന്ന്..അങ്ങനെ ഒരു ആറര ആയപ്പോ കളി നിര്‍ത്തി ഞങ്ങള്‍ ഹോസ്റ്റലിലേക്ക് പോയി..
കുളി കഴിഞ്ഞു എല്ലാരും വീണ്ടും പഠിത്തത്തിലേക്ക് തിരിഞ്ഞു...
സമയം രാത്രി ഒരു പന്ത്രണ്ട് മണി ആയിക്കാണും ..അപ്പോഴാണ് ഇട്ടിച്ചന് അത് ശ്രദ്ധിച്ചത്.. ...തന്റെ കാലില്‍ ഒരു ഭാഗത്ത് നീല നിറത്തില്‍ വീര്‍ത്തിരിക്കുന്നു...പൊതുവേ ധീരനില്‍ ധീരനും ശൂരനില്‍ ശൂരനും പേടിതോണ്ടന്മാരില് പേടിതോണ്ടനുമായ ഇട്ടിച്ചന് അപ്പൊ ഒന്ന് ഞെട്ടി..ഇനി ഇത് വല്ല പാമ്പോ മറ്റോ കടിച്ചതാണോ...ഏയ് ആയിരികില്ല കടിച്ചിട്ട് ഇപ്പൊ ഇത്ര നേരം ആയില്ലേ ..അപ്പൊ പിന്നെ പാമ്പോന്നും ആയിരിക്കില്ല വല്ല തെളോ മറ്റോ ആയിരിക്കും..സ്വയം അങ്ങനെ കരുതി സമാധാനിചെങ്കിലും താന്‍ സ്വരുക്കൂട്ടി വച്ചിരുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നു പോവുന്നതായി തോന്നി...എങ്കിലും ജെട്ടി ഇടുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് കുറച്ചെങ്കിലും ബാക്കി നിര്‍ത്താന്‍ പറ്റി.. അപ്പൊ പിന്നെ ഒരു ചായ കുടിക്കാം ...അതാവുമ്പോ കുറച്ചു ഉന്മേഷം കിട്ടുംമല്ലോ എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് രോഗി ഇചിച്ചതും വൈദ്യര് കല്പിച്ചതും OCR എന്ന പഴമൊഴി അര്ത്ഥവതാക്കികൊണ്ട് കൂത്താട്ടുകുളം കടന്നു വന്നത്...ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത ഒരു പ്രകൃതമാണ് പുള്ള്ളിയുടെത്....മൂന്നു രൂപയുടെ രണ്ടു ബജി കഴിക്കാന്‍ എട്ടു കിലോമീറ്റര്‍ പോലും മയലേജ് ഇല്ലാത്ത തന്റെ ബൈക്കില്‍ നൂറു രൂപയുടെ പെട്രോളും അടിച്ചു തിരുവല്ല വരെ പോയിടുള്ള കഥ എല്ലാര്ക്കും അറിയാമല്ലോ..അങ്ങനെ കൂതാട്ടുകുളവും ഇട്ടിച്ചനും കൂടെ നേരെ വിട്ടു ചെങ്ങന്നൂര്‍ ജന്ഗ്ഷനിലേക്ക്..അവിടെ ഒരു ചായക്കടയില്‍ നിന്നും ഓരോ ചായയും കൂടെ കൊറിക്കാനായി ഓരോ പരിപ്പുവടയും വാങ്ങി...ചായയും മോന്തി ഇട്ടിച്ചനോട് വര്‍ത്താനം പറഞ്ഞു നിന്ന കൂതാട്ട് സിഗരട്ട് ഒന്ന് കത്തിച്ചു തിരിഞ്ഞു നോക്കിയപ്പോ ഇട്ടിച്ചനെ കാണാനില്ല...
ഇവന് എവിടെ പോയി എന്ന് ആലോചിക്കാന്‍ ഉള്ള സമയം കിട്ടിയില്ലാ...അതിനു മുമ്പേ ചാണകകുഴിയില്‍ വീണ മുഴുവന്‍ തേങ്ങ പോലെ ചളിയില്‍ മോന്തയും കുത്തി വീണു കിടക്കുന്ന ഇട്ടിച്ചനെ ആണ് കണ്ടത് ...കൂത്താട്ടുകുളം അവനെ പൊക്കിയെടുത്തു തട്ടി വിളിച്ചു നോക്കി ..ഇല്ല രക്ഷയില്ല..അവന് അനങ്ങുന്നില്ല..പിന്നെ ഒന്നും ആലോചിച്ചില്ല അവിടെ കിടന്ന ഒരു ഓട്ടോയും വിളിച്ചു വിട്ടു നേരെ മാമ്മന്‍മാപ്പിള ഹോസ്പിറ്റലിലേക്ക് ...അവിടെ ചെന്നപ്പോ നമ്മുടെ കോമളന് സാറിന്റെ ഹ്യുമാനിടീസ് ക്ലാസ് പോലെ ഹോസ്പിറ്റല്‍ മുഴുവനും കാലി. അവിടെ ഉണ്ടായിരുന്ന ഒരു നേഴ്സ് പറഞ്ഞു നേരെ പുഷ്പഗിരി ക്ക് കൊണ്ടുപൊയ്ക്കോ .....പിന്നെ വണ്ടി നേരെ പോയത് പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് എന്ന് ആരോ പറഞ്ഞു..അങ്ങനെ ഇട്ടിച്ചനെ അവിടുത്തെ വാര്‍ഡില്‍ കിടത്തി...നേഴ്സ് പോയി ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു...ആ ഡോക്ടര്‍ മലയാളി അല്ലായിരുന്നോ അതോ എഞ്ചിനീയറിംഗ് കോളേജിലെ പിള്ളേരല്ലേ കുറച്ചു ജാഡ ഇരിക്കട്ടെ എന്ന് കരുതിയിടാണോ എന്ന് അറിയില്ല ...പുള്ളി കൂത്താടുകുളതിന്റെ അടുത്ത ഒറ്റ ചോദ്യം ..."what happened??"....ആദ്യം ഒന്ന് പതറിപോയ കൂത്താട്ടു ഒന്നും മിണ്ടിയില്ല..ഡോക്ടര്‍ വീണ്ടും " tell me what happened..otherwise it will be too difficult to identify the cause. tell me.." ഇത്രയും ആയപ്പോ ടിയാന് പിന്നെ ഒന്നും നോക്കിയില്ല..സര്‍വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ഒരു കാച്ചങ്ങു കാച്ചി .." Maamman maapilla forward..half parippuvada chaaa ya then dimm..." ഇത്രയും ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു പുള്ളി കൂടെ ഉണ്ടായിരുന്ന ഒരുത്തന്റെ അടുത്തേക്ക് തിരിഞ്ഞു നടന്നു..എന്നിട്ട് അവനോടു പറഞ്ഞു ..അയാള്‍ക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല എന്ന് തോന്നുന്നു ..നീ പോയി ഒന്ന് പറഞ്ഞു മനസിലാക്കി കൊട് ..
എന്തായാലും ഇട്ടിച്ചന്റെ മുജ്ജന്മ സുകൃതം കൊണ്ടോ മറ്റോ ഡോക്ടര്‍ക്ക് കാര്യം മനസിലായി ..പുള്ളി പരിശോധിച്ചിട്ട് കുഴപ്പം ഒന്നും ഇല്ല .ഇത് പഴുതാര കടിച്ചതാണു.ഒരു കുപ്പി ഗ്ലുകോസ് കൊടുത്ത മദി എല്ലാം ശരിയാവും....അങ്ങനെ എല്ലാം കഴിഞ്ഞു ഡിസ്ചാര്‍ജ് ചെയ്തു വന്നപ്പോ സമയം പുലര്‍ച്ചെ അഞ്ചു മണി ആയി..ഇനി ഒരു ദിവസം കൂടിയേ പരീക്ഷക്ക് ഒള്ളു ...ഇട്ടിച്ചന് ഹോസ്പിറ്റലില്‍ നിന്നും നേരെ ഹോസ്റ്റലില്‍ വന്നു പഠിത്തം തുടങ്ങി..പക്ഷെ കൂതാട്ടിന്റെ കാര്യം പരിതാപകരമായിരുന്നു...ഉറക്കത്തിന്റെ അസുഖവും ,എടുക്കാന്‍ പറ്റാത്ത അത്ര ഇംഗ്ലീഷ് എടുത്തു കാച്ചിയതും എല്ലാം കൂടെ പുള്ളിയെ തകര്‍ത്തു കളഞ്ഞു..നേരെ വന്നു കട്ടിലില്‍ കിടന്നു ഒറ്റ ഉറക്കം..പിന്നെ എണീറ്റത് രാത്രി ഏഴു മണിക്ക് ...പിന്നെ പഠിക്കാന്‍ എവിടെ സമയം..എന്തായാലും അവിടുന്നും ഇവിടുന്നും ഒക്കെ കുറച്ചു പഠിച്ചു വെച്ച് ..
അങ്ങനെ പരീക്ഷ ദിവസം വന്നെത്തി. ബോണ്ടയുടെ ശാപവും പേറി ഞാനും ടോണിക്കുട്ടനും....ഉറക്കമിളച്ചു പടിച്ചധിന്റെ ക്ഷീണവുമായി ഇട്ടിച്ചനും....എല്ലാം ഒരു വിധം നോക്കിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിന്റെ ബലത്തില്‍ "സരസ്വതി ദേവി " മന്ത്രം മനസ്സില്‍ ഉരുവിട്ട് കൊണ്ട് ബോണ്ടയും ..പിന്നെ തല്ലേന്നു മുഴുവന്‍ ഉറങ്ങിയതിന്റെ ക്ഷീണവുമായി കൂതാട്ടുകുളവും...അങ്ങനെ എല്ലാവരും ANN പരീക്ഷ എഴുതി...
പരീക്ഷ കഴിഞ്ഞതും കൂത്താട്ടുകുളം നേരെ ചെന്നത് ഇട്ടിച്ചന്റെ അടുത്തേക്ക് ആയിരുന്നു...." ഡാ ....&*$%%^$ മോനെ പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു ? പാസ്സവുമോ?" കൂത്താട്ടുകുളം ചോദിച്ചു ... തന്നെ സഹായിക്കാന്‍ നിന്നത് കൊണ്ടല്ലേ അവനു ഈ ഗതി വന്നത് എന്നോര്‍ത ഇട്ടിച്ചന് "കോപ്പ...ഒരു #$#@% എഴുതിയിട്ടില്ല. പിന്നെ എങ്ങനെ പാസ്സാവാന്‍?"
അങ്ങനെ ആ സെമസ്ടരിലെ പരീക്ഷകളും തീര്‍ന്നു..അടുത്ത സെമസ്ടരും വന്നു പോയി....
ഒടുവില്‍ ആ ദിവസം വന്നു....അന്ന് ദശാവതാരം റിലീസ് ചെയുന്ന ദിവസം ആയിരുന്നു ...ഞാന്‍ ടിക്കറ്റ് എടുത്തു അകത്തു കയറിപ്പോ ആണ് മാമയുടെ മെസ്സേജ് വന്നത്..." S7 results published" . എന്തായാലും കാശ് കൊടുത്തു കാണുന്ന പടം അല്ലെ വെറുതെ റിസള്‍ട്ട് അറിഞ്ഞു എന്തിനു മൂട് കളയണം എന്ന് വിചാരിച്ചു ഞാന്‍ ഇരുന്നു...അപ്പോള്‍ അടുത്ത മെസ്സേജ് വന്നു ..."congratz ..full pass". ആദ്യമായിട്ടാണ് ഒരു സെമെസ്റെര് ഫുള്‍പാസ് ആവുന്നത്.. എന്റെ കണ്ണില്‍ നിന്നും സന്തോഷാശ്രുക്കള്‍ പോഴിഞ്ഞോ എന്ന് എനിക്ക് ഓര്‍മയില്ല....പടം കഴിഞ്ഞു ഞാന്‍ ഉടനെ ഇട്ടിച്ചനെ വിളിച്ചു....
"ജാസ്സി ...ഫുള്പാസ്സായി മോനെ..." ഇട്ടിച്ചന് അപ്പുറത്ത് നിന്നും വിളിച്ചു കൂവി...
പിന്നെ കൂടെ ഇതും കൂടെ ചേര്‍ത്തു...."പാവം കൂത്താട്ടുകുളം അവന് ANN പൊട്ടി.
പിന്നെ നമ്മുടെ പഴം ബോണ്ട ..അവനും ANN പൊട്ടി..."
ഞാന്‍ ഞെട്ടി ...ഞങ്ങടെ ബാച്ചിലുള്ള എല്ലാവര്ക്കും ANN പടിപിച്ചു കൊടുത്ത അവന് പൊട്ടിയെന്നോ.. ഞാന്‍ അപ്പോള്‍ അന്ന് അവന്റെ റൂമില്‍ ഉണ്ടായ ആ പഴയ സംഭവത്തെ കുറിച്ച് ഓര്‍ത്തു അറിയാതെ ഒന്ന് ചിരിച്ചു പോയി...
സരസ്വതി ദേവി ..കാമരൂപിണി................

Friday, August 6, 2010
കോഴിക്കാല്
പതിവ് പോലെ അന്ന് രാത്രിയും കുറച്ചു പേര് നമ്മുടെ നായകന്റെ ഹോസ്റ്റല്‍ റൂമില്‍ വട്ടം കൂടി ചര്‍ച്ച തുടങ്ങി .....ചര്‍ച്ചയുടെ വിഷയം എന്താണെന്ന് ചോദിച്ചാല്‍ അങ്ങനെ എടുത്തു പറയാന്‍ ഒന്നും ഇല്ല..പറയാന്‍ കൊള്ളാവുന്നതും കൊള്ളതതുമായ എന്ത് കാര്യം ആയാലും ചര്‍ച്ച പൊടിപൊടിക്കും എന്നാ കാര്യം തീര്‍ച്ച.....
.ഡല്ഹിക്കാരന് പ്രിന്‍സും നമ്മുടെ നായകനും കൂടെ ഉണ്ടെകില്‍ പരസ്പരം ചൊറിയല്‍ തന്നെ ആണ് അവരുടെ മെയിന്‍ ഹോബി ...അങ്ങനെ എന്തിനെ ഒക്കെയോ പറ്റി സംസാരിച്ചു ഒടുവില്‍ വിഷയം കലാവാസനയില്‍ എത്തി....താന്‍ നല്ലൊരു കലാകാരന് ആണെന്നും തന്നെക്കാള്‍ നന്നായി... വരയ്ക്കാന്‍ കഴിവുള്ള ആരും നമ്മുടെ കൂടത്തില്‍ ഇല്ല എന്നും ഒക്കെ നമ്മുടെ നായകന് അടിച്ചു വിട്ടു തുടങ്ങി....ഇത് കേട്ട് നിന്ന ബാകിയുള്ളവര് ചിരി തുടങ്ങി..കാരണം മറ്റൊന്നുമല്ല..അവരെല്ലാവരു ം ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം എന്ന പഴംചൊല്ലില്‍ വിശ്വസിക്കുനവരാന് എന്നത് തന്നെ...
.മറ്റുള്ളവരുടെ കളിയാകള്‍ കേട്ട് സഹി കെട്ട നമ്മുടെ നായകന് തന്റെ കഴിവ് മറ്റുളവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിചിട്ടെന്നവണ്ണം ഓടി പോയി ഒരു ബുക്കും പേനയും കൊണ്ട് വന്നു..എന്നിട്ട് താന്‍ കാണിക്കാന്‍ പോവുന്ന സാഹസത്തിനെ കുറിച്ച് ഒരു ചെറിയ ആമുഖവും തന്നു...സംഗതി മറ്റൊന്നുമല്ല വളരെ എളുപത്തില്‍ എങ്ങനെ ഒരു കോഴിയെ വരക്കാം എന്നത് തന്നെ.....ടിയാന് പേന എടുത്തു വര തുടങ്ങി...ആദ്യം ഒരു തല വരച്ചു..പിന്നെ അതിനു ഒരു കൊക്കും ഒരു കണ്ണും കൂടെ ഇട്ടു...അപ്പൊ തന്നെ എല്ലാവര്ക്കും ഒരു ഏകദേശം ഒരു ധാരണ കിട്ടി..ഇത് ഒരു സാധാരണ കോഴിയല്ല എന്ന് തന്നെ...ഇത്രയും വരച്ചിട്ടു ടിയാന് ആ പേപ്പര്‍ ഒന്ന് ഉയര്‍ത്തി പിടിച്ചിട്ടു മുടിവെട്ടുന്ന ബാര്‍ബറെ പോലെ നാല് സൈഡില്‍ നിന്നും നോക്കി ആത്മസംത്ത്രിപ്തിയടഞ്ഞു...പ േപ്പര് താഴെ വെച്ച് വീണ്ടും വര തുടങ്ങി..കോഴിയുടെ ഉടലും കഴുത്തും കൂടെ വരച്ചു...ഇത്രയും ആയപ്പോ തന്നെ ഇത് കോഴിയാണോ താറാവാനോ അതോ ഇനി ഗാലപ്പഗോസ് ദ്വീപില്‍ മാത്രം കണ്ടുവന്നിരുന്ന ഡോടോ ആണോ ബാക്കി ഉള്ളവര്‍ക്ക് തോന്നിത്തുടങ്ങി...
ഇനി ബാക്കി ഉള്ളത് കാലു വരക്കല്‍ ആണ്...ഏതു പക്ഷിയെ വരക്കുക ആണെങ്കിലും ഏറ്റവും എളുപത്തില്‍ വരയ്ക്കാന്‍ പറ്റുന്ന സംഗതി അതിന്റെ കാലുകള്‍ തന്നെ ആണ്...ടിയാന് കാലു വരച്ചു തുടങ്ങി...ആദ്യം നെടുകെ രണ്ടു വര വരച്ചു അധ് രണ്ടു കാലിനെ രൂപത്തില്‍ ആക്കി ...മാറ്റിഎടുത്തു ...കാല് ഇരിക്കുന്ന പൊസിഷന്‍ കുറച്ചു മുന്നിലോട്ടു മാറി പോയില്ലേ എന്ന് ചോദിക്കാന്‍ തുടങ്ങുകയായിരുന്ന ബാക്കിയുള്ളവരെ ഞെട്ടിച്ചു കൊണ്ട് പുള്ളി കോഴിയുടെ പുറകിലും അത് പോലെ രണ്ടു കാലുകള്‍ കൂടി ചേര്‍ത്തു...ഇത്രയുആയപ്പോഴേ ക്കും എല്ലാവരുടെയും കണ്ട്രോള് വിട്ടു ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി..എന്ത് കൊണ്ടാണ് ബാകിയുള്ളവര് ചിരിക്കുന്നെ എന്ന് മനസിലാക്കാന്‍ കഴിയാതെ നിന്ന നമ്മുടെ നായകന്റെ അവസ്ഥ കണ്ടിട്ടാവണം കൂടെയുള്ള ഏതോ ഒരുത്തന് ചോദിച്ചു.."ഏതു കോഴിക്കാട *$&#*** നാലു കാല് ഉള്ളത് ".....ഇതിനുള്ള നായകന്റെ മറുചോദ്യം ഇതായിരുന്നു..." കോഴിക്ക് നാല് അല്ലാതെ പിന്നെ എത്ര കാലാ ഉള്ളത് %&*$** ??..." തന്റെ ഭാഗം ന്യായീകരിക്കാന്‍ പുള്ളി ഒരു example കൂടെ പറഞ്ഞു തന്നു.... സംഭവം ഇതാണ് ... അവന്റെ വീട്ടില്‍ ചേട്ടന്മാരും അനിയനും അടക്കം നാലു പേര് ഉണ്ട്....വീട്ടില്‍ കോഴി വാങ്ങിച്ചു കറി വെക്കുമ്പോള്‍ എല്ലവര്‍ക്കും ഓരോ കാല് വീധം കിട്ടാറുണ്ട് ....അപ്പൊ പിന്നെ കോഴിക്ക് നാല് കാല് അല്ലെ...???
Subscribe to:
Comments (Atom)