Friday, August 6, 2010

കോഴിക്കാല്‍

പതിവ് പോലെ അന്ന് രാത്രിയും കുറച്ചു പേര്‍ നമ്മുടെ നായകന്‍റെ ഹോസ്റ്റല്‍ റൂമില്‍ വട്ടം കൂടി ചര്‍ച്ച തുടങ്ങി .....ചര്‍ച്ചയുടെ വിഷയം എന്താണെന്ന് ചോദിച്ചാല്‍ അങ്ങനെ എടുത്തു പറയാന്‍ ഒന്നും ഇല്ല..പറയാന്‍ കൊള്ളാവുന്നതും കൊള്ളതതുമായ എന്ത് കാര്യം ആയാലും ചര്‍ച്ച പൊടിപൊടിക്കും എന്നാ കാര്യം തീര്‍ച്ച.....
.ഡല്‍ഹിക്കാരന്‍ പ്രിന്‍സും നമ്മുടെ നായകനും കൂടെ ഉണ്ടെകില്‍ പരസ്പരം ചൊറിയല്‍ തന്നെ ആണ് അവരുടെ മെയിന്‍ ഹോബി ...അങ്ങനെ എന്തിനെ ഒക്കെയോ പറ്റി സംസാരിച്ചു ഒടുവില്‍ വിഷയം കലാവാസനയില്‍ എത്തി....താന്‍ നല്ലൊരു കലാകാരന്‍ ആണെന്നും തന്നെക്കാള്‍ നന്നായി... വരയ്ക്കാന്‍ കഴിവുള്ള ആരും നമ്മുടെ കൂടത്തില്‍ ഇല്ല എന്നും ഒക്കെ നമ്മുടെ നായകന്‍ അടിച്ചു വിട്ടു തുടങ്ങി....ഇത് കേട്ട് നിന്ന ബാകിയുള്ളവര്‍ ചിരി തുടങ്ങി..കാരണം മറ്റൊന്നുമല്ല..അവരെല്ലാവരും ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം എന്ന പഴംചൊല്ലില്‍ വിശ്വസിക്കുനവരാന് എന്നത് തന്നെ...
.മറ്റുള്ളവരുടെ കളിയാകള്‍ കേട്ട് സഹി കെട്ട നമ്മുടെ നായകന്‍ തന്റെ കഴിവ് മറ്റുളവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിചിട്ടെന്നവണ്ണം ഓടി പോയി ഒരു ബുക്കും പേനയും കൊണ്ട് വന്നു..എന്നിട്ട് താന്‍ കാണിക്കാന്‍ പോവുന്ന സാഹസത്തിനെ കുറിച്ച് ഒരു ചെറിയ ആമുഖവും തന്നു...സംഗതി മറ്റൊന്നുമല്ല വളരെ എളുപത്തില്‍ എങ്ങനെ ഒരു കോഴിയെ വരക്കാം എന്നത് തന്നെ.....ടിയാന്‍ പേന എടുത്തു വര തുടങ്ങി...ആദ്യം ഒരു തല വരച്ചു..പിന്നെ അതിനു ഒരു കൊക്കും ഒരു കണ്ണും കൂടെ ഇട്ടു...അപ്പൊ തന്നെ എല്ലാവര്ക്കും ഒരു ഏകദേശം ഒരു ധാരണ കിട്ടി..ഇത് ഒരു സാധാരണ കോഴിയല്ല എന്ന് തന്നെ...ഇത്രയും വരച്ചിട്ടു ടിയാന്‍ ആ പേപ്പര്‍ ഒന്ന് ഉയര്‍ത്തി പിടിച്ചിട്ടു മുടിവെട്ടുന്ന ബാര്‍ബറെ പോലെ നാല് സൈഡില്‍ നിന്നും നോക്കി ആത്മസംത്ത്രിപ്തിയടഞ്ഞു...പേപ്പര്‍ താഴെ വെച്ച് വീണ്ടും വര തുടങ്ങി..കോഴിയുടെ ഉടലും കഴുത്തും കൂടെ വരച്ചു...ഇത്രയും ആയപ്പോ തന്നെ ഇത് കോഴിയാണോ താറാവാനോ അതോ ഇനി ഗാലപ്പഗോസ് ദ്വീപില്‍ മാത്രം കണ്ടുവന്നിരുന്ന ഡോടോ ആണോ ബാക്കി ഉള്ളവര്‍ക്ക് തോന്നിത്തുടങ്ങി...
ഇനി ബാക്കി ഉള്ളത് കാലു വരക്കല്‍ ആണ്...ഏതു പക്ഷിയെ വരക്കുക ആണെങ്കിലും ഏറ്റവും എളുപത്തില്‍ വരയ്ക്കാന്‍ പറ്റുന്ന സംഗതി അതിന്റെ കാലുകള്‍ തന്നെ ആണ്...ടിയാന്‍ കാലു വരച്ചു തുടങ്ങി...ആദ്യം നെടുകെ രണ്ടു വര വരച്ചു അധ് രണ്ടു കാലിനെ രൂപത്തില്‍ ആക്കി ...മാറ്റിഎടുത്തു ...കാല്‍ ഇരിക്കുന്ന പൊസിഷന്‍ കുറച്ചു മുന്നിലോട്ടു മാറി പോയില്ലേ എന്ന് ചോദിക്കാന്‍ തുടങ്ങുകയായിരുന്ന ബാക്കിയുള്ളവരെ ഞെട്ടിച്ചു കൊണ്ട് പുള്ളി കോഴിയുടെ പുറകിലും അത് പോലെ രണ്ടു കാലുകള്‍ കൂടി ചേര്‍ത്തു...ഇത്രയുആയപ്പോഴേക്കും എല്ലാവരുടെയും കണ്ട്രോള്‍ വിട്ടു ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി..എന്ത് കൊണ്ടാണ് ബാകിയുള്ളവര്‍ ചിരിക്കുന്നെ എന്ന് മനസിലാക്കാന്‍ കഴിയാതെ നിന്ന നമ്മുടെ നായകന്‍റെ അവസ്ഥ കണ്ടിട്ടാവണം കൂടെയുള്ള ഏതോ ഒരുത്തന്‍ ചോദിച്ചു.."ഏതു കോഴിക്കാട *$&#*** നാലു കാല്‍ ഉള്ളത് ".....ഇതിനുള്ള നായകന്‍റെ മറുചോദ്യം ഇതായിരുന്നു..." കോഴിക്ക് നാല് അല്ലാതെ പിന്നെ എത്ര കാലാ ഉള്ളത് %&*$** ??..." തന്‍റെ ഭാഗം ന്യായീകരിക്കാന്‍ പുള്ളി ഒരു example കൂടെ പറഞ്ഞു തന്നു.... സംഭവം ഇതാണ് ... അവന്റെ വീട്ടില്‍ ചേട്ടന്മാരും അനിയനും അടക്കം നാലു പേര് ഉണ്ട്....വീട്ടില്‍ കോഴി വാങ്ങിച്ചു കറി വെക്കുമ്പോള്‍ എല്ലവര്‍ക്കും ഓരോ കാല്‍ വീധം കിട്ടാറുണ്ട് ....അപ്പൊ പിന്നെ കോഴിക്ക് നാല് കാല്‍ അല്ലെ...???

9 comments:

  1. kidillam kadha nayakan aarannu collegu motham patta ini nee lokam motham pattakkan povuvaano

    ReplyDelete
  2. Aliya...Naayakane ellarkkum ariyaam. :)
    adipoli aaayi present cheythu katha.. hard to believe that this is your first blog entry. Cheers man...Keep writing.!

    ReplyDelete
  3. hahaha..... kidilum ..
    aa nayakan ee edkku himalaya saanukkalil randazhcha neenda dvichakravahana sawari nadathi allee....

    nannayi presntation!

    ReplyDelete
  4. heyy jassikkaaa ethra kaal undennu chodichathu njan alle???

    ReplyDelete
  5. aa nayakante enniyum adipoli kadakkal undu ellam publish cheythu thudagiyal.....tintumonu pulliyum thammil differentiate cheyan pattillae..pakshae ellavarum manasilakanam...ethu annu sherikum jeevikunae TINTUMON...... jazzi monae bakki kudae publish cheyuuuuuu....

    ReplyDelete
  6. hey jaaasi !!!!...
    awesome work da... dint knw u write this welll !!!!

    ReplyDelete
  7. Nayakante katha ezhutaan mathram puthiya blog thudangendi verum... Athreyum space kaanumo avo???

    ReplyDelete
  8. thanx evryone...

    @jagathy... naayakante mathram katha idan vendi oru server muzhuvanaayum thanne vaangendi varum......

    ReplyDelete